Malayalam story · മലയാളംChichén Itzá, Yucatán, Mexico

ചിച്ചൻ ഇട്സ: ചരിത്രത്തിന്റെ മായൻ കാഴ്ചകളിലേക്ക് ഒരു യാത്ര

by Manz · 20 min read

നിബിഡ വനത്തിലൂടെയുള്ള രണ്ടര മണിക്കൂർ നീണ്ട യാത്രക്ക് ശേഷം ബസ്സ്, ചിച്ചൻ ഇട്സ എന്നെഴുതിയ കവാടത്തിന് മുന്നിൽ വന്നു നിന്നു… ബസ്സിൽ നിന്നിറങ്ങി മുന്നിൽ കാണുന്ന കൂറ്റൻ കവാടത്തിലൂടെ, ലോകാൽബുദം ഉള്ളിലൊളിപ്പിച്ച ചിച്ചൻ ഇട്സ എന്ന മായൻ മായാ ലോകത്തിലേക്കുള്ള പ്രവേശന കവാടത്തിലൂടെ വെൽക്കം സെന്ററിലേക്ക് നടക്കുമ്പോൾ ഹൃദയമിടിപ്പ് ഇത്തിരി കൂടുതൽ ആണൊന്നു തോന്നിയത് ഞാൻ അവഗണിച്ചു… അത് സാധാരണമാണ്, കാത്തിരിപ്പിന്റെയും ആകാംഷയുടെയും മുൾമുനയിലൂടെ ആയിരുന്നല്ലോ രാവിലെ മെക്സിക്കൻ നഗരമായ കൺക്യൂനിൽ നിന്ന് തുടങ്ങിയ ഈ നീണ്ട യാത്രയിൽ മുഴുവനും. അത് ഈ പുരാതന നഗരത്തെ കാണാനുള്ള വെഗ്രത കൊണ്ടായിരിക്കാം… അതോ ഇരു ഭാഗവും മരങ്ങൾ അതിരിടുന്ന കാടു നിറഞ്ഞ വഴിയിലൂടെയുള്ള വിരസമായ യാത്ര യായതിനാൽ ലക്ഷ്യം എത്താനുള്ള അക്ഷമയും ആകാം. എന്ത് തന്നെ ആയാലും ചരിത്ര ക്ലാസ്സുകളിൽ നിന്ന് കയറി കൂടിയ ഈ നഗരവും അവിടേക്കുള്ള യാത്ര യും ഒരുപാട് നാളത്തെ ആഗ്രഹം ആയിരുന്നു… പൗലോ കൊയ്ലോ പറഞ്ഞ പോലെ, നാം ഒരുപാട് ആഗ്രഹിച്ചാൽ കാലവും ലോകവും അത് സാധിക്കാൻ നമ്മോടൊപ്പം നിൽക്കുമെന്നത് സത്യം തന്നെ എന്ന് എനിക്ക് ഇപ്പോൾ തോന്നുന്നുണ്ട്. അല്ലെങ്കിൽ ഇന്ന് ഞാൻ 16000 km താണ്ടി നോർത്ത് അമേരിക്കൻ ഭൂഖണ്ഡത്തിൽ സ്ഥിതിചെയ്യുന്ന ചിച്ചൻ ഇട്സ യുടെ ഈ പടിപ്പുരയിൽ വന്നു ഇങ്ങനെ നിൽക്കുമായിരുന്നോ…?!!


മനസ്സിൽ താലോലിച്ച മോഹവും കാത്തിരിപ്പും ആയിരുന്നു ഈ യാത്ര എങ്കിലും ഇത്തവണ അപ്രതീക്ഷതമായാണ് ഇവിടെ വരെ എത്തിയത് എന്ന് വേണമെങ്കിൽ പറയാം… കാനഡ യാത്രക്കിടയിൽ തുടർന്നുള്ള ദിവസങ്ങളിൽ കാലാവസ്ഥ മോശമാണ് എന്ന് കണ്ടപ്പോൾ ആയിരുന്നു അടുത്ത ഓപ്ഷൻ എന്ന നിലക്ക് അടുത്തുള്ള സ്ഥലങ്ങളിലേക്ക് ഫ്ലൈറ്റ് ചാർജ് നോക്കിയപ്പോ ആണ് കോൺകൂണിലേക്ക് കൊക്കിൽ ഒതുങ്ങുന്ന വിമാന നിരക്ക് കണ്ടത്, 4 ദിവസത്തേക്ക് കൂടെ ലീവിന് ബോസിന് മെസ്സേജ് അയച്ചു, വൈകാതെ ലീവ് അനുവദിച്ച സന്ദേശിത്തിനൊപ്പം ബോസിന്റെ ആശംസകളും മനസ്സ് നിറച്ചു, അങ്ങനെ കാനഡയുടെ തലസ്ഥാനമായ ടൊറന്റോ നഗരത്തിൽ നിന്നും മെക്സിക്കോ യുടെ റിസ്സോർട്ട് സിറ്റി ആയ കൺക്യൂൺ ഇലെക്ക് വിമാനം കയറി. 4 മണിക്കൂറിലെ വിമാന യാത്രക്കപ്പുറം ജാലകത്തിലൂടെ കൺക്യൂൺ എന്ന മനോഹര നഗരം വിമാന ജാലകത്തിലൂടെ കണ്ണിലേക്ക് വിരുന്നു വന്നു. നീലക്കടൽ തിരകൾ തീർക്കുന്ന കടലിലേക്ക് വാല് നീട്ടി കിടക്കുന്ന ഡോൾഫിൻ പോലെ ആണ് മെക്സിക്കോ എങ്കിൽ അതിന്റെ വാലറ്റം ആണു കൺക്യൂൺ. മെറിഡ ഇന്റർനാഷനൽ എയർപോർട്ട് ആണ് ചിച്ചൻ ഇത്സ ക്ക് അടുത്തെങ്കിലും സന്ദർശകർ കൂടുതലും, ഏറ്റവുമധികം ഇന്റർനാഷനൽ വിമാന സർവീസ് ഉള്ള കാൻക്യൂർൺ എയർപോർട്ടിൽ (CUN) വന്നു ഈ നഗരത്തിൽ താമസിച്ചു, പിന്നീട് റോഡ് മാർഗം ചിച്ചിൻ ഇട്സ സന്ദർശിക്കുകയാണ് പതിവ്.

വിമാനം താഴ്ന്നു പറന്നു, തീരവും കടന്നു കുറച്ച് നേരം ഏകദേശം ഒരേ ഉയരത്തിൽ ഇടതൂർന്ന വളർന്നു നിൽക്കുന്ന വനത്തിനു മുകളിലൂടെ ഒന്ന് വലം വെച്ച് മരങ്ങൾ വെട്ടി തെളിചുണ്ടാക്കിയ പോലെ തോന്നിക്കുന്ന റൺവേ യിലേക്ക് മെല്ലെ ലാൻഡ് ചെയ്തപ്പോൾ ക്യാൻകൂണിന്റെ ഏകദേശ ഭൂമി ശാസ്ത്രം പിടി കിട്ടി. വരണ്ട ഭൂ പ്രദേശം ആയതിനാൽ ആകാം മരങ്ങൾ ഒരു പരിധി ക്കപ്പുറം വളർന്നു കണ്ടില്ല. വനങ്ങളെ അതിരിട്ട് മനോഹരമായ കരീബിയൻ സ്വഭാവം ഉള്ള നീലക്കടൽ തീരവും അതിന്റെ ചുറ്റും നിറയെ റിസോർട്ടുകളും ഹോട്ടലുകളുമാണ് കാഴ്ച.

cancurn, 1970 നു ശേഷം ആസൂത്രണം ചെയ്തു നിർമ്മിച്ച ഒരു ടൂറിസ്റ്റിക് സിറ്റി ആണ്. 1 മില്യണിൽ താഴെ ഉള്ള ജനസംഘയിൽ മെക്സിക്കോ ക്കാർക്ക് പുറമെ അമേരിക്കൻസ് ഉം യൂറോപ്യൻസും ഇപ്പോൾ വർദ്ധിച്ചു വരുന്നു എന്നത് കൗതുകരമായ കാര്യമാണ്. അത് ഒരു പക്ഷേ ക്യാൻസണിന്റെ വശ്യ മനോഹര മായ ബീച്ചിന്റെ ആകർഷണ വലയത്തിൽ അകപ്പെട്ടത് കൊണ്ടാകാം.

സഹയാത്രികരോടൊപ്പം വിമാനത്തിന് പുറത്തേക്ക് നടക്കുമ്പോൾ പുതിയ ഒരു രാജ്യത്തിലേക്ക് മുൻകൂട്ടി വിസ എടുക്കാതെ വരുന്നതിന്റെ ചെറിയ ആശങ്ക യുണ്ട്. ചെറുതല്ല, വലിയ ആശങ്ക യോടെ തന്നെ ആണ് ഇമ്മിഗ്രേഷൻ കൗണ്ടറിലേക്ക് നടന്നത്, കാരണം യാത്രക്ക് മുന്നോടി ആയി വായിച്ച ബ്ലോഗിലും കണ്ട വ്ലോഗിലും ഒക്കെ മെക്സിക്കൻ ഇമിഗ്രേഷൻ അത്രക്ക് സുഖമമല്ല എന്ന് തന്നെ ആണ് അവരൊക്കെ പറഞ്ഞിരുന്നത്, അമേരിക്ക യിലേക്ക് കടക്കാനുള്ള ഒരു ഇടത്താവളം എന്ന നിലക്ക് പലരും മെക്സിക്കോ ഉപയോഗിക്കുന്നതു തന്നെ ആണ് ഒരു കാരണം. പലരും വിസ ഓൺ അറൈവൽ നു ശ്രമിച്ചു പരാചയപ്പെട്ടു തിരിച്ചയക്കപ്പെട്ട കഥകൾ ഒക്കെ ഷെയർ ചെയ്തതായി കണ്ടു, അത് കൊണ്ട് തന്നെ ആശങ്കകൾ ഉണ്ടെങ്കിലും വരുന്നടത്തു വെച്ച് കാണാം എന്നുള്ള ആത്മ വിശ്വാസം ഇതു വരെ ഉള്ള യാത്രയിൽ നിന്ന് കൈവരിച്ചതു കൊണ്ട് തന്നെ മുഖത്ത് ഒരു ചിരിയും പിടിപ്പിച്ചു ക്യൂവിൽ സ്ഥാനം പിടിച്ചു. അമേരിക്കൻ വിസ ഉണ്ടെങ്കിൽ മെക്സിക്കോയിൽ ഇന്ത്യക്കാർക്ക് പ്രത്യേക ഫീസ് ഒന്നുമില്ലാതെ തന്നെ വിസ ഓൺ അറൈവൽ കിട്ടും. കൂടെ ഉള്ളവരിൽ ഭൂരിഭാഗവും കനേഡിയൻ-US-മെക്സിക്കൻ പൗരന്മാർ ആണ്. അവരൊക്കെ ഓരോ കൗണ്ടറകളിലൂടെ ഇമ്മിഗ്രേഷൻ കഴിഞ്ഞു എളുപ്പത്തിൽ പുറത്തേക്ക് നടക്കുന്നു. എന്റെ ഊഴം എത്തിയപ്പോൾ കൗണ്ടറിലേക്ക് നടന്നു പാസ്പോർട്ട് നീട്ടി. അതികം പ്രായം തോന്നിക്കാത്ത ഒരു മെക്സിക്കൻ സുന്ദരി ആണ് ഇമ്മിഗ്രേഷൻ ഉദ്യോഗസ്ഥ. വളരെ സൗഹൃദ ഭാവത്തോടെ കാര്യങ്ങൾ ചോദിച്ചു തന്റെ കമ്പ്യൂട്ടറിൽ വിവരങ്ങൾ രേഖപ്പെടുത്തി കൊണ്ടിരുന്നു. ഞങ്ങളുടെ വിമാനത്തിൽ വന്നവരിൽ വിസ ഓൺ അറൈവൽ ഞാൻ മാത്രം ആയത് കൊണ്ട് ആണെന്ന് തോന്നുന്ന്നു, മറ്റു കൗണ്ടർകൾ ഒക്കെ അതിനകം കാലി അയിരുന്നു. ആ സമയത്ത് ഞങ്ങളുടെ വിമാനം മാത്രമേ ലാൻഡ് ചെയ്തതായി ഉള്ളന്ന് തോന്നുന്നു, അതോടെ മറ്റു കൗണ്ടറകളിൽ ഉള്ളവരും വെടി വെട്ടവുമായി എന്റെ കൗണ്ടറിലെ ഉദ്യോഗസ്ഥ യുടെ കൂടെ കൂടി… വിസ ക്ക് വേണ്ടിയുള്ള ഡീറ്റെയിൽസ് സിസ്റ്റത്തിൽ എന്റർ ചെയ്യുന്നതിനടിയിൽ സൗഹൃദത്തോടെ അവരും ഓരോ കാര്യങ്ങൾ എന്നോട് ചോദിക്കുന്നുണ്ടായിരുന്നു, ഈ യാത്രയിൽ എവിടെ ഒക്കെ വിസിറ്റ് ചെയ്തു, തുടങ്ങി ദുബൈ ഇലേ കാലാവസ്ഥ വരെ ചോദിക്കുന്നുണ്ടായിരുന്നു. ഇത് വരെ ഉള്ള യാത്രക്കിടയിൽ ഇത്രയതികം സ്നേഹത്തോടെ, സൗഹൃദത്തോടെ ഒരു ഇമ്മിഗ്രേഷൻ ഉദ്യോഗസ്ഥരും പെരുമാറിയിട്ടില്ല. ഹോട്ടൽ ബുക്കിങ്, ഇൻഷുറൻസ്, മടക്ക വിമാന യാത്രയുടെ ടിക്കറ്റ് സാധാരണ വേണ്ട എല്ലാ ഡോക്യുമെന്റ്സും കരുതി വെച്ചിരുന്നു എങ്കിലും ഒന്നും ചോദിച്ചില്ല. എത്ര ദിവസമാണ് ഇവിടെ താമസിക്കാൻ പ്ലാൻ എന്ന് മാത്രം ചോദിച്ചു. ഇത്തവണ 3 ദിവസം മാത്രമേ ഉണ്ടാകൂ എന്നും മറ്റൊരിക്കൽ തീർച്ചയായും മടങ്ങി വരുമെന്നും ഞാൻ മറുപടി പറഞ്ഞു. പാസ്പോർട്ടിൽ 10 ദിവസത്തേക്കുള്ള മെക്സിക്കോ വിസ യും അടിച്ചു welcome to Mexico എന്ന് നിറ പുഞ്ചിരിയോടെ സ്വോഗതം അവർ പാസ്പോർട്ട് തിരികെ ഏൽപ്പിച്ചു. ഞാൻ അവർക്ക് പുഞ്ചിരിയോടെ നന്ദിയും പറഞ്ഞു പുറത്തേക്ക് നടന്നു. ഇമ്മിഗ്രേഷൻ എന്ന വലിയ കടമ്പ കടന്നെങ്കിലും പൂർണമായി ആശങ്കകൾ അകന്നിട്ടില്ല, സമയം സന്ധ്യ യോടടുക്കുന്നു, മെക്സിക്കോ മാഫിയകൾ വാഴുന്ന രാജ്യമായാണ് പലരും പറയുന്നതും എഴുതുന്നതും, ആദ്യമായി ഈ രാജ്യത്ത് അതും ഒറ്റക്ക്, നഗരത്തിൽ നിന്ന് ദൂരെയാണ് വിമാനത്താവളം, ഇവിടെ നിന്ന് ഇനി താമസിക്കാൻ ബുക്ക് ചെയ്ത നഗരത്തിലെ ഹോസ്റ്റലിലെത്തണം.

എയർപോർട്ടിൽ നിന്ന് നഗരത്തിലേക്ക് ടാക്സി വിളിക്കുക എന്നത് ഒരു പാഴ്ചിലവാണ്, പ്രതേകിച്ചും സോളോ യാത്രയിൽ. കൂടാതെ ടാക്സി അത്രക്ക് സുരക്ഷിതമായ ഓപ്ഷൻ അല്ലെന്ന് പലരും ഓർമ്മപ്പെടുത്തിയിരുന്നു, പ്രതേകിച്ചു ഈ സന്ധ്യ സമയത്ത്. ടാക്സി ബുക്കിംഗ് കൗണ്ട റു കൾ ഒരുപാട് എണ്ണം അറൈവൽ ഹാളിനു പുറത്തായി ഒരുപാട് ഉണ്ടെങ്കിലും ബസ്സ് നു പോകാൻ തന്നെ തീരുമാനിച്ചു. 8 ഡോളർ ഉണ്ടെങ്കിൽ ബസ്സിൽ നഗരത്തിൽ എത്താം. ado എന്നൊരു കമ്പനി നിശ്ചിത ഇടവേളയിൽ എയർപോർട്ടിനെയും സിറ്റി യെയും കണക്റ്റ് ചെയ്തു ബസ്സ് സർവീസ് നടത്തുന്നുണ്ട്. അറൈവൽ ഹാളിൽ തന്നെ അവരുടെ ടിക്കറ്റ് ബുക്കിങ് ഓഫീസ് ഉണ്ട്. ആ കൗണ്ടറിൽ പോയി ടിക്കറ്റ് എടുത്തു. കൂടാതെ എയർപോർട്ടിൽ നിന്ന് തന്നെ 100 യുഎസ് ഡോളർ മാറ്റി മെക്സിക്കോ കറൻസി ആയ പെസോ വാങ്ങി കയ്യിൽ വെച്ചു. ഒരു ഡോളർ എന്നത് ഏകദേശം 19 പെസോ ആണ്. ഓരോ സമയവും ക്രെഡിറ്റ് കാർഡ് ഉപയോഗിച്ച് ബില്ലുകൾ പേ ചെയ്യുന്നതിനേക്കാൾ ലാഭകരം പൈസ കൊടുക്കുന്നത് തന്നെ ആണ്. കൂടാതെ കാർഡ് എടുക്കാത്ത സ്ഥലങ്ങൾ ഉണ്ടെങ്കിൽ കുറച്ച് പണം കയ്യിൽ വെക്കുന്നത് പിരിമുറുക്കം ഇല്ലാതെ യാത്ര ചെയ്യാൻ നല്ലതാണ്.

അരമണിക്കൂർ യാത്രക്കൊടുവിൽ ബസ്സ് നഗരത്തിൽ ഉള്ള ado കമ്പനിയുടെ തന്നെ ബസ്സ് സ്റ്റേഷനിൽ എത്തി. ഇതിന്റെ തൊട്ടടുത്തു തന്നെ ഉള്ള ഒരു ഹോസ്റ്റൽ ആണ് ഞാൻ 3 ദിവസത്തേക്ക് ബുക്ക് ചെയ്തിട്ടുള്ളത്. ബസ്സിറങ്ങി നേരെ ഗൂഗിൾ മാപ് നോക്കി നടന്നു, 10 മിനിറ്റിൽ ഹോസ്റ്റൽ കണ്ടു പിടിച്ചു. Hotel Nomads, പേര് ഹോട്ടൽ എന്നാണെങ്കിലും ഹോസ്റ്റൽ തന്നെ ആണ് ഇതു. ഡോർമെട്രി സംവിധാനങ്ങൾക്ക് പുറമെ ഇൻഡിപെൻഡന്റ് റൂമുകളും ലഭ്യമാണ്. റിസപ്ഷനിൽ ഇരിക്കുന്ന സൗമ്യനായ മെക്സിക്കൻ ചെറുപ്പക്കാരൻ പാസ്പോർട്ട് വാങ്ങി ബുക്കിങ് വിവരങ്ങൾ സിസ്റ്റത്തിൽ ചെക്ക് ചെയ്തു റൂം കാർഡ് തന്നു. 3 ദിവസത്തേക്ക് 60 ഡോളർമാത്രമാണ് ആണ് ചിലവ്, 6 ബെഡുള്ള ഡോർമെട്രിയിലെ ഒരു ബെഡ് അനുവദിച്ചു.

റിസപ്ഷനിൽ നിന്ന് അപ്പോൾ തന്നെ പിറ്റേ ദിവസത്തേക്കുള്ള ചിച്ചൻ ഇട്സ യിലേക്ക് ഈ യാത്രയും പറഞ്ഞു ഏർപാട് ചെയ്തു. 85 ഡോളർ ആണ് ഉച്ചഭക്ഷണം അടക്കമുള്ള ഈ യാത്രയുടെ ചിലവ്. ഹോസ്റ്റലിൽ നിന്ന് പിക്ക് ആൻഡ് ഡ്രോപ്പ് ഉള്ളത് കൊണ്ട് വേറെ ഓപ്ഷൻ ഒന്നും നോക്കാൻ പോയില്ല.35 ഡോളർ മുതൽ 200 ഡോളർ വരെ ഉള്ള പല രീതിയിൽ ഉള്ള ഡേ പാക്കേജുകൾ കൺക്യൂൺ ഇൽ നിന്ന് ചിച്ചൻ ഇട്സ യിലേക്ക് ഓൺലൈനിൽ ലഭ്യമാണ്. കൂടാതെ നഗരത്തിൽ പല ഇടങ്ങളിലും ടൂര് ബുക്കിങ് ഓഫീസ് കളും പിന്നീടുള്ള തെരുവകളിലൂടെ ഉള്ള യാത്രയിൽ കണ്ടിരുന്നു. ആ യാത്രയാണ് ചിച്ചൻ ഇട്സ എന്ന പുരാ നഗരത്തിനു മുന്നിൽ എത്തി നിൽക്കുന്നത്.


Welcome Center ഇൽ നിന്നു അനുവദിച്ച ഇംഗ്ലീഷ് ഗൈഡിനൊപ്പം പടിപ്പുര കടന്നു ചിച്ചിൻ ഇട്സ എന്ന മായാ നഗരത്തിലേക്ക് കാലെടുത്തു വെച്ചു.

ചിച്ചൻ ഇട്സ ഒരു നിർമ്മിതി മാത്രം അല്ല… മായന്മാർ നിർമ്മിച്ച ഒരു വിസ്മയ ലോകം തന്നെ ആണത്.

മായൻ സംസ്കാരം (Mayan Civilization) ലാറ്റിൻ അമേരിക്കയിലെ ഏറ്റവും പുരാതനവും സമൃദ്ധവുമായ സംസ്കാരങ്ങളിൽ ഒന്നാണ്. മായൻ സമൂഹം പ്രധാനമായും ഇന്നത്തെ മെക്സിക്കോ, ഗ്വാട്ടിമാല, ബെലീസ്, ഹോണ്ടുറാസ്, എൽ സാൽവഡോർ എന്നീ പ്രദേശങ്ങളിലായി പടർന്നിരുന്നു. അതിന്റെ സുവർണ്ണകാലം (Classic Period) ഏകദേശം AD 250 മുതൽ 900 വരെ ആയിരുന്നു.

മായന്മാർ, ഗോളശാസ്ത്രം, കലണ്ടർ, ലിപികൾ, പൈതൃക കല എന്നിവയിൽ അതീവ മുന്നേറ്റം കാണിച്ചിരുന്നു എന്ന് ചരിത്രം പറയുന്നു.

ചിച്ചൻ ഇറ്റ്സ (Chichen Itza): ഒരു മായൻ അത്ഭുതം

ചിച്ചൻ ഇറ്റ്സ മെക്സിക്കോയിലെ യുകറ്റാൻ ഉപദ്വീപിൽ സ്ഥിതിചെയ്യുന്ന, UNESCO ലോക പൈതൃക സ്ഥലമായ, 7 ലോകൽബുദ്ധങ്ങളിൽ ഒന്നായി പരിഗണിക്കുന്ന പ്രാചീന മായൻ നഗരമാണ്. പ്രധാന ആകർഷണവും പ്രതീകമായി നാം ഫോട്ടോകളിൽ കാണുന്നതും എൽ കാസ്റ്റില്ലോ (El Castillo) എന്ന കുള്‍കുല്കാൻ ക്ഷേത്രമാണ് (Temple of Kukulkan). ചിച്ചൻ ഇത്സ യുടെ ഫോട്ടോ കളിൽ നാം പ്രധാനമായും കാണാറുള്ളത് ഈ പിരമിഡ് ആണ്.

എൽ കാസ്റ്റില്ലോ (കുകുൽകാൻ ക്ഷേത്രം) പിരമിഡിനു മുന്നിൽ.

ചിച്ചൻ ഇറ്റ്സയുടെ പ്രത്യേകതകൾ

  • കുള്‍കുല്‍കാൻ പിരമിഡ്: 79 അടി ഉയരവും 365പടികൾ ഉള്ള ഈ പിരമിഡ് മായൻ കാലത്തിന്റെ പ്രതീകം ആയി തലയുർത്തി കാലത്തെ അതിജയിച്ചു അകത്തശത്തിലേക്ക് ഉയർന്നു നിൽക്കുന്നു. ഈ പിരമിഡ് ഒരു ക്ഷേത്രമായി മാത്രമല്ല, കൃത്യമായ ജ്യോതിശാസ്ത്ര കലണ്ടറായും പ്രവർത്തിച്ചു. വർഷത്തിലെ seasons അനുസരിച്ചു (equinox) സൂര്യപ്രകാശം പിരമിഡിന്റെ പടികളിൽ ഒരു സർപ്പത്തിന്റെ രൂപം സൃഷ്ടിക്കുന്നത് അതിന്റെ അസ്ട്രോലാജിക്കൾ മികവിന്റെ തെളിവായി പറയപ്പെടുന്നു.

പിരമിഡിന്റെ ചുറ്റുമുള്ള മറ്റു പ്രധാന നിർമ്മിതകൾ ഇവയാണ്.

  • ബാൾ കോർട്ട് (Ball Court): ലോകത്തിലെ ഏറ്റവും വലിയ മായൻ കളിസ്ഥലം: ഇവിടെ മായന്മാർ പോക് ടാ പോക് എന്ന കളി കളിച്ചിരുന്നു.
  • സെനോട്ടുകൾ (Cenotes): ജലസ്രോതസ്സായി ഉപയോഗിച്ച വെള്ളക്കുഴികൾ. ചിലത് ബലികൾ ക്കും, ആരാധനാചാരങ്ങൾക്കുമുള്ള കേന്ദ്രങ്ങളായിരുന്നുവെന്ന് ആർക്കിയോളിസ്റ്റുകൾക്ക് തെളിവുകൾ ലഭിച്ചിട്ടുണ്ട്.
  • യോദ്ധാക്കളുടെ ക്ഷേത്രം (Temple of Warriors): ചിച്ചൻ ഇറ്റ്സയിലെ ഏറ്റവും ആകർഷകമായ നിർമ്മിതികളിലൊന്നാണ് യോദ്ധാക്കളുടെ ക്ഷേത്രം. മായൻ സംസ്കാരത്തിന്റെ സൈനിക പ്രതീകങ്ങളും ആചാരപരമായ ഗാംഭീര്യവും ഇവിടെ ശില്പങ്ങളായി കാണാം, മുകളിൽ 200-ലധികം കല്ല്തൂണുകൾ ക്ഷേത്രത്തിന് ചുറ്റും നിരന്നിരിക്കുന്നു. ഓരോ തൂണിലും മായൻ യോദ്ധാക്കളുടെയും ദേവതകളുടെയും ശില്പങ്ങൾ കൊത്തിയിരിക്കുന്നു. മുകളിൽ ഉള്ള പ്രധാന ക്ഷേത്ര ത്തിൽ ദേവ ശിൽപവും ബലി പീഠ വും ഉണ്ട്.
യോദ്ധാക്കളുടെ ക്ഷേത്രം (Temple of the Warriors).

ഇവ കൂടാതെ പാതി നശിച്ചതും അല്ലാത്തതുമായ നിരവധി നഗര അവശിഷ്ടങ്ങൾ ഈ നിർമ്മിതികൾ ക്ക് ചുറ്റുമായി നമുക് കാണാം. ഇനിയും കണ്ടെത്താത്ത ഒരുപാട് പുരാനഗരത്തിന്റെ അൽബുദങ്ങൾ ഈ ഇടതൂർന്ന വനത്തിനുള്ളിലെ മരങ്ങൾക്കടിയിൽ ഒളിപ്പിച്ചു വെച്ചിട്ടുണ്ടാകുമെന്ന് വിശ്വസിക്കുന്നതായി ഗൈഡ് പറഞ്ഞു.

ചിച്ചൻ ഇട്സ പുരാവസ്തു മേഖലയുടെ ഭൂപടം.

എന്നാൽ ഇത്രയും വിപുലവും ശാസ്ത്രീയവുമായ മായൻ നഗരങ്ങൾക്ക് എന്താണ് സംഭവിച്ചത്?

AD 900-നു ശേഷം, മായൻ സിവിലൈസേഷനിൽ വലിയ മാറ്റങ്ങൾ സംഭവിച്ചു. ഇതിനെ മഹത്തായ പതനം (Collapse of the Classic Maya Civilization) എന്നറിയപ്പെടുന്നു.

കാരണങ്ങൾ:

  • പരിസ്ഥിതിയിലുള്ള മാറ്റങ്ങൾ: വരൾച്ചയും കൃഷിയോഗ്യമായ ഭൂമിയുടെ ക്ഷയവും.
  • രാഷ്ട്രീയ അധിനിവേശങ്ങൾ: രാജാക്കന്മാർ തമ്മിലും മറ്റു നഗരങ്ങൾ തമ്മിലുള്ള യുദ്ധങ്ങൾ.
  • വിളവെടുപ്പ് കുറവും ക്ഷാമവുമാണ് ജനങ്ങൾ നഗരം വിട്ടുപോകാനിടയാക്കിയതെന്നും കരുതപ്പെടുന്നു.

എങ്കിലും, മായൻ സമൂഹം പൂർണ്ണമായി നശിച്ചില്ല. AD 1500-കളിൽ സ്പാനിഷ് ആക്രമണം വരും വരെ നിയുക്തൻ മേഖലയിലെ മായൻ ജനത നിലനിന്നിരുന്നു. ഇന്ന് പോലും മായൻവംശജർ മെക്സിക്കോയും ഗ്വാട്ടിമാലയിലുമുണ്ട്, അവരുടെ ഭാഷയും ആചാരങ്ങളും പാരമ്പര്യമായി തുടരുന്നു. സംസ്കാരത്തിലെ കാലാനുസ്ത്രമായ പരിവർത്തനവും, സമൂഹം പുനർ നിർമ്മിക്കപ്പെട്ടുമെന്നാണ് ഗവേഷകർ ഇപ്പോൾ കരുതുന്നത്.

ചിച്ചൻ ഇറ്റ്സയിലെ പ്രാചീന നിർമിതി കൾക്കിടയിലൂടെ നടക്കുമ്പോൾ, ശില്പ വിദ്യയും വാസ്തു ശാസ്ത്രവും ഗോള ശാസ്ത്രവും സമന്യയിപ്പിച്ചു കൊണ്ട് നമ്മുടെ പൂർവികർ പടുത്തുയർത്തിയ ഈ മഹാ നഗരം മനക്കണ്ണിൽ തെളിയുന്നു. അവ ഓരോന്നും സജീവമായ നില നിന്ന കാല ഘട്ടം മനസ്സിൽ സങ്കൽപിച്ച് വേണം ഈ ചരിത്ര നഗരത്തിലൂടെ നടക്കാൻ, അപ്പോൾ അവ നമ്മെ ഒരു മായാ ലോകത്ത് കൊണ്ടെത്തിക്കും, ഒരു ക്ലാസിക് പുസ്തകം വായിച്ച അനുഭവം പോലെ…

ചിച്ചൻ ഇട്സയിലെ കൽത്തൂൺ നിരകൾ.

ഈ മായാനഗരം, ഒരു കാലത്തെ ജ്ഞാനത്തിന്റെയും കലയുടെയും നേർസാക്ഷ്യം തന്നെ ആയിരുന്നു, ഇന്നും അവരുടെ മുന്നേറ്റത്തിന്റെ മൗനസാക്ഷിയായി ഓരോ നിർമ്മിതിയുടെയും ശേഷിപ്പുകൾ കാലത്തെ അതിജയിച്ച് പ്രൗഢമായി നില നിൽക്കുന്നു. ഒരോ കല്ലിലും ഒതുങ്ങിയിരിക്കുന്നത് ചരിത്രത്തിന്റെ ശ്വാസമാണ്.

ഗൈഡ് നൽകിയ സമയം മുഴുവൻ ആ പുരാതന നഗരത്തിലൂടെ അലഞ്ഞു തിരിഞ്ഞു മടങ്ങുമ്പോൾ, രണ്ടായിരം വർഷങ്ങൾക്ക് മുമ്പത്തെ ഈ നഗരത്തിന്റെ ജീവിതരീതി സജീവമായി മനസ്സിൽ മാറ്റൊലിച്ചു. കുതിര കുളമ്പടി ചിലമ്പലും, ജനക്കൂട്ടത്തിന്റെ ഒച്ചയും, കാലത്തിനിപ്പുറവും ഓരോ പദ നിശ്വനങ്ങളും ചെവിയിൽ അലയടിച്ചു. ഇന്നത്തെ നിശബ്ദതയിൽ അന്നത്തെ ബഹളം ഒരു സിനിമയുടെ ഫ്ലാഷ്ബാക്ക് പോലെ മുന്നിൽ തെളിയുന്നുണ്ടായിരുന്നു. ഈ പാഴ്നിലത്തിലെ ശില്പങ്ങൾ പറയുന്നത് മനുഷ്യന്റെ അഹംഭാവത്തിനെതിരെ കാലം എഴുതിയ ഒരു കവിതയാണെന്ന് തോന്നി. തിരിഞ്ഞു നടക്കുമ്പോൾ അവർ വാദ്യ മേളങ്ങൾ കൊട്ടി യാത്ര യാകുന്നത് പോലെ…

ചിച്ചൻ ഇട്സ എന്ന പുരാ നഗരത്തോട് വിട പറഞ്ഞു തിരിച്ചു ബസ്സിൽ കയറുമ്പോൾ മനസ്സിൽ ഓർത്തു, എത്രയാത്ര മഹാ സംസ്കാരങ്ങൾ ആണ് നമുക് മുന്നേ കടന്നു പോയിട്ടുള്ളത്. ഇനിയും ഈ വനഭൂമിയിൽ ഒളിഞ്ഞിരിക്കുന്ന ഒരുപാട് മഹൽബുദ്ധങ്ങൾ ഒരു പക്ഷേ അടുത്ത തലമുറ ആകും കണ്ടെത്തുക.

മരച്ചില്ലകൾക്കിടയിലൂടെ എൽ കാസ്റ്റില്ലോ.

യാത്രയിലെ അടുത്ത പരിപാടി ഒരു കുളി യാണ്, ചിച്ചൻ ഇത്സ യുടെ പരിസര പ്രദേശങ്ങളിൽ ധാരാളം സിനോട്ട് എന്നറിയപ്പെടുന്ന പ്രകൃതി ഒരുക്കിയ കുളങ്ങൾ (സിങ്ക് ഹോളുകൾ) ഉണ്ട്. മായന്മാർ പലതും നഗരത്തിലേക്കുള്ള ജല ആവശ്യങ്ങൾക്കും, ആചാരങ്ങൾ ക്കുമായി ഉപയോഗിച്ചു വന്നിരുന്നു. ഇന്ന് ചിച്ചൻ ഇത്സ സന്ദർശനത്തിന്റെ കൂടെ ഉള്ള ഒരു ടൂറിസ്റ്റ് ആക്ടിവിറ്റി ആണ് ഈ മെക്സിക്കൻ കുളങ്ങളിലെ കുളി.

Cenote Xla Kaj എന്നൊരു വമ്പൻ പ്രകൃതി ദത്തമായ കുളത്തിന്റെ പാർക്കിങ്ങിൽ ബസ്സ് നിർത്തി, കുളമെന്ന് പറയാമോ എന്നറിയില്ല, അത്രയും ആഴമുണ്ട്. അതി വിശാലമായ ഒരു കിണർ എന്ന് വേണമെങ്കിൽ പറയാം… ടൂറിസ്റ്റുകൾക്ക് വേണ്ടിയുള്ള എല്ലാ സംവിധങ്ങളും ഇ വിടെ ഒരുക്കിയിട്ടുണ്ട്, വസ്ത്രം മാറാൻ ഉള്ള സ്ഥലം, ഷവർ റൂം, ടോയ്ലറ്റ്, റിഫ്രെഷ്മെന്റ്സ് കൂൾ ഡ്രിങ്ക്സ് മുതൽ മദ്യം വരെ, കൂടാതെ ലൈഫ് ജാക്കറ്റ്, കുളിക്ക് ശേഷം നനഞ്ഞ ഡ്രസ് ഇട്ട് കൊണ്ട് പോകാനുള്ള പ്ലാസ്റ്റിക് കവർ വരെ അവിടെ വിൽക്കാൻ വെച്ചിട്ടുണ്ട്. ഒരു കുളത്തിന്നെ എങ്ങനെ ഒരു ടൂറിസം പ്രൊഡക്ട് ആയി അവതരിപ്പിക്കാമെന്നും അത് ഉപയോഗിച്ചു വരുമാനം ഉണ്ടാക്കാമെന്നും അവിടെ കണ്ടറിയാം. ഇവിടെ മാത്രം അല്ല, യാത്രയിൽ ഉടനീളം ഈ മാർക്കറ്റിംഗ് സ്ട്രാറ്റജി ഞാൻ കണ്ടറിഞ്ഞിരുന്നു. ഇവിടെ ബസ്സ് നിർത്തി ഓരോരുത്തർ ആയി ഇറങ്ങുമ്പോൾ ടൂർ കമ്പനി ക്കാർ ഓരോ സംഘത്തിനെയും നിർത്തി ഫോട്ടോ എടുക്കുന്നുണ്ടായിരുന്നു. ഞാൻ ഒറ്റക്ക് ആയത് കൊണ്ട് എന്നെയും ഒറ്റക്ക് നിർത്തി ഫോട്ടോ എടുത്തു. ഞാൻ കരുതിയത് സുരക്ഷ ക്രമീകരണത്തിന്റെ ഭാഗമായി ഫോട്ടോ എടുത്തതാണെന്നാണ്, കുളത്തിൽ ഇറങ്ങാൻ പോകുന്നതല്ലേ, അഥവാ മുങ്ങി കാണാതായാൽ തിരിച്ചറിയാനും ആരെയാണ് മിസ്സായത് എന്ന് അറിയാനും വേണ്ടി ആകും എന്നൊക്കെ കരുതി. പക്ഷേ പിന്നീടാണ് അതിന്റെ പൊരുൾ മനസ്സിലായത്. ആ കഥ വഴിയെ പറയാം.

ഫോട്ടോ എടുപ്പും കഴിഞ്ഞു ബസിൽ നിന്നിറങ്ങി വസ്ത്രം മാറി കുളത്തിലേക്ക് നടക്കുമ്പോൾ ഓരോരുത്തർക്കും ഓരോ ലൈഫ് ജാക്കറ്റ് ഉം തന്നു. ലൈഫ് ജാക്കറ്റ് ഉം ടിക്കറ്റിൽ ഉൾപ്പെട്ടതാണ്, അത് ഇടാതെ കുളത്തിൽ ഇറങ്ങാൻ സമ്മതിക്കില്ല, കാരണം ഗൈഡ് പറഞ്ഞത് 15 മീറ്ററോളം താഴ്ചയിൽ വെള്ളം ഉണ്ട് അത് കൊണ്ട് തന്നെ ജാക്കറ്റ് ഇടാതെ കുളിക്കുന്നത് അപകടം ആണ് എന്നാണ്. പിന്നെ 1 മണിക്കൂർ സമയം ആ മെക്സിക്കൻ കുളത്തിൽ നീരാട്ടായിരുന്നു. പ്രായമുള്ളവരും എല്ലാവരും വളരെ ആവേശത്തോടെ ചാടി നീരാടുന്നത് കാണാമായിരിന്നു.

സിനോട്ടിൽ, ലൈഫ് ജാക്കറ്റുമായി.

കുളത്തിലെ നീരാട്ടിന് ശേഷം ഇനി പോകുന്നത് യുകട്ടൻ പ്രവശ്യയിലെ തന്നെ പഴയ ഒരു നഗരം കാണാൻ ആണ് — വല്ലാഡോലിഡ്. AD 1500 കളിൽ സ്ഥാപിതമായ നഗരം ഇന്നും പല ഭാഗങ്ങളും പഴമയോടെ തന്നെ സംരക്ഷിക്കുന്നുണ്ട്. നഗരത്തിലെ ഒരു പഴയ പള്ളിക്ക് മുന്നിലെ ഷോപ്പിന് മുന്നിൽ ബസ്സ് നിർത്തി ഗൈഡ് ഒരു പ്രഖ്യാപനം നടത്തി, “നിങ്ങൾക്ക് തക്കില അറിയുമല്ലോ.” വളരെ പ്രസിദ്ധമായ മെക്സിക്കൻ മദ്യം ആണ് തക്കില. “ഈ കാണുന്ന ഷോപ്പിൽ കയറിയാൽ നിങ്ങൾക്ക് ഓരോ ഷോട്ട് തക്കില സൗജന്യമായി കിട്ടും.” കൂടാതെ നഗരം കാണാൻ 30 മിനിറ്റും അനുവദിച്ചു ഗൈഡ് ഞങ്ങളെ ആ നഗരത്തിലേക്ക് ഇറക്കി വിട്ടു. ബസ്സ് ഇറങ്ങിയ ഉടനെ ഭൂരിഭാഗം പേരും ഗൈഡ് പറഞ്ഞ ഷോപ്പിലേക്ക് തകില തേടി പോയി, സൗജന്യ തക്കില നൽകി ഷോപ്പിലേക്ക് ആളെ കയറ്റാൻ ഉള്ള അവരുടെ തന്ത്രം വിജയിച്ചു എന്നെനിക്ക് തോന്നി. ഞാൻ നഗരത്തിന്റെ പൗരാണിക ഭാവം വിളിച്ചോതുന്ന ആ ചർച്ചിലേക്ക് നടന്നു. ചർച്ചിൽ പ്രതേകിച്ചു പുതുമയുള്ളതോ യൂറോപ്പിലെ മറ്റു പള്ളികളെ പോലെ പ്രൗഢ്മായ പുറം മോടിയോ ഉൾകാഴ്ചകളോ ഒന്നും ഉണ്ടായിരുന്നില്ല. പക്ഷേ അത് ആ പഴമയോടെ നഗരത്തിൽ തല ഉയർത്തി നിൽക്കുന്നത് ആ നഗരത്തിന്റെ പൗരാണിക ഭാവത്തിന് ആക്കം കൂട്ടുന്നതായി തോന്നി.

വല്ലാഡോലിഡിലെ പഴയ പള്ളി.

ഗൈഡ് അനുവദിച്ച ബാക്കി സമയം ആ പഴയ നഗരത്തിലെ ഓരോ തെരുവിലൂടെയും ചുമ്മാ നടന്നു, സമയം ആയപ്പോൾ തിരിച്ചു വന്നു ബസിൽ കയറി.

എല്ലാവരും ബസിൽ കയറിയപ്പോൾ ഷോപ്പിൽ പോയവരോടായി ഗൈഡ് ചോദിച്ചു, എല്ലാവർക്കും തക്കില കിട്ടിയോ, പക്ഷേ അങ്ങോട്ട് പോയപ്പോൾ ഉള്ള ആവേശം ഒന്നും ആരുടെ യും മുഖത്തോ സംസാരത്തിലോ ഇല്ല, സ്പാനിഷിൽ ആണ് അവരൊക്കെ ഗൈഡ് നോട് സംസാരിക്കുന്നതു എന്നത് കൊണ്ട് എനിക്ക് കാര്യം പിടി കിട്ടിയില്ല. ബസ്സിൽ കൂടുതൽ പേരും ലാറ്റിൻ അമേരിക്കൻ രാജ്യങ്ങളിൽ നിന്നുള്ളവർ ആയിരുന്നു, ഞാൻ അടുത്ത സീറ്റിലെ കാനഡക്കാരനോടു കാര്യം ചോദിച്ചു, പുള്ളിയും വൈഫ് ആണും വന്നിട്ടുള്ളത്, വൈഫ് ചൈന ക്കാരി ആണ്. എന്ത് പറ്റി, തകില കിട്ടിയില്ലേ? പുള്ളി കാര്യം പറഞ്ഞു, ഷോട്ട് ഗ്ലാസിന്റെ മൂലയിൽ ഒരു തുള്ളി തകില ആണ് തന്നത്. അത് ആളെ പറ്റിക്കൽ പരിപാടി ആയിപ്പോയെന്ന്. കൂടുതൽ വേണമെങ്കിൽ പൈസ കൊടുത്ത് വാങ്ങിക്കണം.

അങ്ങനെ എല്ലാവരും പരിഭവം പറഞ്ഞിരിക്കെ ഗൈഡ് പറഞ്ഞു, നിങ്ങൾ ആരും നിരാശപ്പെടേണ്ടതില്ല, നിങ്ങൾക്ക് എല്ലാവർക്കും ടൂർ തീരുന്നതിനു മുന്നേ, കമ്പനി ഓരോ ബോട്ടിൽ തകില തരുന്നതാണ് എന്ന പ്രഖ്യാപനം നടത്തി. കൊള്ളാലോ, എല്ലാവർക്കും നിരാശ മാറി ആവേശമായി, കുറച്ച് ദൂരം കൂടെ ഓടിയപ്പോൾ ബസ്സ് നിർത്തി വഴിയിൽ നിന്ന് നേരത്തെ കുളത്തിനരികിൽ വെച്ച് ഫോട്ടോ എടുത്ത ആൾ കയറി. ഗൈഡ് അദ്ദേഹത്തെ പരിജയപ്പെടുത്തി. പിന്നെ അയാൾ ഒരു കയ്യിൽ മൈക്കും മറ്റേ കയ്യിൽ മെക്സിക്കൻ തക്കില കുപ്പി യും എടുത്തു പ്രസംഗം തുടങ്ങി. മെക്സിക്കൻ തകില യുടെ വിശേഷങ്ങൾ പങ്കു വെച്ചു, എങ്ങനെ ആണ് തക്കില ആചാര പരമായി കുടിക്കേണ്ടത് തുടങ്ങി അതിന്റെ ആരോഗ്യ ഗുണങ്ങൾ വരെ തട്ടി വിട്ട് ഒരു 15 മിനുട്ട് പ്രസംഗം. ശേഷം ബസ്സിലുള്ള എല്ലാവർക്കും, ഓരോ ഷോട്സ് തക്കില ഒഴിച്ച് വിതരണം ചെയ്തു. ഷോട്സ് ഗ്ലാസ്സ് കയ്യിൽ ഉയർത്തി പിടിച്ചു ആചാര പ്രകാരം മെക്സിക്കൻ ഭാഷയിൽ അയാൾ പറഞ്ഞത് എറ്റ് പറഞ്ഞു ചിയർസ് അടിച്ചു തകില അകത്താക്കി. കാനഡ ക്കാരനോട് ഞാൻ ചോദിച്ചു, എങ്ങനെ ഉണ്ട്, അദ്ദേഹം പറഞ്ഞു കൊള്ളാം… എന്നാൽ എന്റെ വക ഒരു ഷോട്ട് കൂടെ എന്ന് പറഞ്ഞു എന്റേതും അദ്ദേഹത്തിന് സമ്മാനിച്ചു.

ഗൈഡ് ചോദിച്ചു, എല്ലാവർക്കും ഇഷ്ടായോ? എല്ലാവർക്കും ഗംഭീര അഭിപ്രായം. കുടിച്ചില്ലെങ്കിലും ഞാനും പറഞ്ഞു, ഗംഭീരം. അവരെ നിരാശപ്പെടുത്തണ്ടല്ലോ. എന്നാൽ നിങ്ങളുടെ പ്രിയപ്പെട്ടവർക്ക് കെടുക്കാൻ അല്ലെങ്കിൽ നിങ്ങൾക്ക് ഒരു സുവനീർ ആയി കൊണ്ട് പോകാൻ ഞങ്ങൾ സമ്മാനം തരാൻ പോകുകയാണ് പറഞ്ഞു അയാൾ ബാഗിൽ നിന്ന് ഓരോരോ കുപ്പികൾ ആയി എടുത്ത് വിതരണം ചെയ്യാൻ തുടങ്ങി. മുന്നിലെ സീറ്റിൽ നിന്ന് പാസ് ചെയ്തു വരുകയാണ് കുപ്പികൾ. ആദ്യം മനസ്സിലായില്ല. ഒരു കുപ്പി കയ്യിൽ കിട്ടി നോക്കിയപ്പോൾ ആണ് എന്റെ ബാക്കിൽ ഇരിക്കുന്ന ഒരു കപ്പിൾസ് ന്റെ ഫോട്ടോ പതിച്ച ഒരു കുപ്പി തകില. ഞാൻ അത് അവർക്ക് പാസ് ചെയ്തു. മുന്നിൽ നിന്ന് എന്റെ ഫോട്ടോ പതിച്ച തക്കില കുപ്പിയും എന്റെ കയിൽ എത്തി. കുളത്തിൽ കുളിക്കുന്ന തിനായി ബസ്സിൽ നിന്നിറങ്ങിയപ്പോൾ എടുത്ത അതേ ഫോട്ടോ. അപ്പോഴാണ് ഫോട്ടോ എടുക്കലിന്റെ ഗുട്ടൻസ് പിടികിട്ടിയത്. അത് അവർ ഇതിനിടയിൽ പ്രിന്റ് എടുത്തു കസ്റ്റമൈസ് ചെയ്തു തക്കില ഇറക്കിയിരിക്കുന്നു. ചിച്ചൻ ഇട്സ യാത്രയുടെ — മെക്സിക്കൻ യാത്രയുടെ ഒരു സുവനീർ ആയി നിങ്ങൾക്ക് ഇതു കൊണ്ട് പോകാം. ടൂർ കമ്പനി യുടെ ഇതിനായുള്ള പ്രയത്നത്തെ ഞാൻ മനസാ അഭിനന്ദിച്ചു. ചെറിയ കുപ്പി ആണെങ്കിലും എല്ലാവരും ഹാപ്പി ആണെന്ന് അവരുടെ മുഖ ഭാവത്തിൽ നിന്നെനിക് മനസ്സിലായി. ഗൈഡ് മൈക് എടുത്തു വീണ്ടും പറഞ്ഞു ഈ സമ്മാനം നിങ്ങൾക്കുള്ളതാണു, 700 പേസോ ആണ് ഇതിന്റെ വില. കാർഡ് ആയോ ക്യാഷ് ആയോ നിങ്ങൾക്ക് പേ ചെയ്യാം. എന്നും പറഞ്ഞു കാർഡ് മെഷീനും കൊണ്ട് മുന്നിലെ സീറ്റ് മുതൽ പിരിവ് തുടങ്ങി. പലർക്കും അപ്പോഴാണ് കാര്യം പിടി കിട്ടിയത്. 35 ഡോളർ അത്ര വലിയ തുക അല്ലാത്തത് കൊണ്ട് മിക്കവാറും പേരും അത് വാങ്ങി. ഞാനും കുറച്ച് പേരും മാത്രം തിരിച്ചു കൊടുത്തു. ഞാൻ ആലോചിച്ചത് ഈ ബസ്സ് യാത്രയിൽ തന്നെ എത്ര എത്ര ഉൽപ്പെന്ന ങ്ങൾ ആണ് അവർ വിറ്റത്. രാവിലെ വരുമ്പോ ൽ മായൻ സർട്ടിഫിക്കറ്റ് ഉം കലണ്ടറും അത് ഓർഡർ ചെയ്തവർക്ക് ബസ്സ് തിരിച്ചു നഗരത്തിൽ എത്തുന്ന മുന്നേ വിതരണം ചെയ്യും. പേരും ജനന തിയ്യതിയും അടക്കം പ്രിന്റ് ചെയ്തു പഴയ മായൻ ലിബിയിൽ അച്ചടിച്ച സർട്ടിഫിക്കറ്റ്. ഇവർ ഈ യാത്രയിൽ യാത്ര ഫീസിന് പുറമെ എന്തല്ലാം ബിസിനസ് അവസരങ്ങളാണ് ഉപയോഗപ്പെടുത്തിയത്.

സൂര്യൻ അസ്തമിച്ചു. ബസ്സ് ഇരുട്ടിലൂടെ കൺക്യൂൺ നഗരം ലക്ഷ്യമാക്കി യാത്ര തുടരുകയാണ്… പിന്നിലേക്ക് പോകുന്ന നിഴൽ മരങ്ങളെ നോക്കി ഞാൻ സീറ്റിലേക്ക് മെല്ലെ ചാഞ്ഞു.

ഓരോ യാത്രയും നമുക് പല അറിവുകളും പകർന്നു തരും ആലോചന യിൽ മുഴുകി കോൺകൂൺ എത്തുന്നതും കാത്ത് ഇരിക്കെ ആരോ ചെവിയിൽ മന്ത്രിച്ചു “യാത്രയുടെ ഓരോ വഴിയും നമുക്കായി പുതിയ അറിവിന്റെ വാതിലൊരുക്കും… യാത്രകൾ തുടരുക!!”

പിൻകുറിപ്പ്: ചിച്ചൻ ഇട്സ ഒരു പിക്നിക് സ്പൊട്ട് അല്ല, ചരിത്രവും പുരാ നിർമ്മിതികളും ഇഷ്ടപെന്നവരെ മാത്രമേ ഈ പുരാതന നഗരം തൃപ്തിപ്പെടുത്തുകയുള്ളൂ.

യാത്ര: അടുത്തുള്ള വിമാന താവളം — Cancun International Airport (CUN)

200 Km ദൂരമുണ്ട് എയർപോർട്ടിൽ നിന്നും ചിച്ചൻ ഇത്സയിലേക്ക്. cancurn നഗരത്തിൽ താമസിച്ചു Day trip/rent a car / train സംവിധാനങ്ങൾ ഉപയോഗിച്ച് ഈ സൈറ്റിൽ എത്താം.

താമസം: cancurn നഗരം ഒരു ടൂറിസ്റ്റിക് ബീച്ച് നഗരം ആണ്. ചെറിയ ഹോട്ടൽ മുതൽ നിരവധി പഞ്ച നക്ഷത്ര ഹോട്ടലുകളും റിസോർട്ടുകളും ലഭ്യമാണ്.

— By ManzCP

ഈ വിവരങ്ങൾ യാത്രാസമയത്തേതാണ്. നിരക്കുകളും വിസ നിയമങ്ങളും യാത്രയ്ക്ക് മുൻപ് പരിശോധിക്കുക.

Ambient sound off